മണിമൂളി: ക്രൈസ്റ്റ് ദ കിംഗ് ഫോറോന ചർച്ച് കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും എം വി ആർ ക്യാൻസർ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മണിമൂളി ഫൊറോന ദേവാലയ പാരിഷ് ഹാളിൽ വച്ചു നടന്ന രക്തദാന ക്യാമ്പ് മണിമൂളി - നിലമ്പൂർ മേഖല സിഞ്ചല്ലൂസ് മോൺ. ഫാ തോമസ് മണക്കുന്നേൽ രക്തദാനം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പിൽ 51ഓളം പേർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീ. ബെസ്റ്റിൻ കുന്നുംഭാഗത്തിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട ക്യാമ്പിൽ കെ.സി.വൈ.എം മണിമൂളി മേഖലാ പ്രസിഡന്റ് ശ്രീ. അഖിൽ കൊല്ലംപറമ്പിൽ, ബ്ലഡ് ഡോണേഴ്സ് കേരള കോർഡിനേറ്റർ ശ്രീ. അരുൺ, ഡോ. അരുൺ (എം.വി.ആർ ക്യാൻസർ സെന്റർ) എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് റിന്റ ഇലവുംമുട്ടിൽ, സെക്രട്ടറി അന്ന മുഖാലയിൽ, ജോയിന്റ് സെക്രട്ടറി അനീറ്റ പന്തമാക്കൽ, ട്രഷർ ജോർജിൻ പുതിയാകുന്നേൽ, കോർഡിനേറ്റർ അജിൻ വലിയവീട്ടിൽ, യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൽബിൻ വളയത്തിൽ, ആനിമേറ്റർ സിസ്റ്റർ പുഷ്പ എസ് എച്ച്, സ്നേഹ തെക്കുംപുറം, ഡിയോൺ തട്ടാംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26