യുക്രൈൻ വിട്ട് റഷ്യയിലെത്തിയവർക്ക് വമ്പൻ സാമ്പത്തിക ആനുകൂല്യങ്ങളുമായി റഷ്യ

യുക്രൈൻ വിട്ട് റഷ്യയിലെത്തിയവർക്ക് വമ്പൻ സാമ്പത്തിക ആനുകൂല്യങ്ങളുമായി റഷ്യ

റഷ്യ: യുക്രൈന്‍ വിട്ട് റഷ്യയിലേക്ക് വരുന്നവര്‍ക്ക് വമ്പൻ സാമ്പത്തിക ആനുകൂല്യങ്ങളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുള്‍പ്പെടെ യുക്രൈനില്‍ നിന്നും റഷ്യയിലേക്ക് വരുന്നവര്‍ക്ക് മാസം തോറും 10,000 റഷ്യന്‍ റൂബിള്‍സ് പെന്‍ഷന്‍ പേയ്‌മെന്റ് നല്‍കാനാണ് റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം.

യുക്രൈന്‍ പൗരന്മാര്‍ക്കൊപ്പം ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകളിലെ ജനങ്ങള്‍ക്കും പണം നൽകും. ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവില്‍ പുടിന്‍ ഒപ്പുവെച്ചത്. ഉത്തരവ് സര്‍ക്കാര്‍ പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 18 മുതല്‍ ഉക്രൈന്‍ പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരായവര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.

യുക്രൈന്‍ പൗരന്മാര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ടുകളും റഷ്യ നല്‍കിവരുന്നുണ്ട്. ഇതിനെതിരെ അമേരിക്കയും യുക്രൈനും രംഗത്തെത്തുകയും ചെയ്തിരുന്നു. റഷ്യയുടെ നീക്കം നിയമവിരുദ്ധമാണെന്നായിരുന്നു യുഎസിന്റെയും യുക്രൈന്റെയും വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.