ദുബായ്: ആവേശം അവസാന ഓവര്‍ വരെ നിറഞ്ഞു നിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് ജയം. രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യ 148 റണ്‍സിന്റെ ലക്ഷ്യം മറികടന്നത്. സ്കോർ പാക്കിസ്ഥാൻ 147 ഓൾ ഔട്ട്. ഇന്ത്യ 148-5
മൂന്നു വിക്കറ്റും 33 റണ്‍സുമെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം. 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ജഡേജയും ഹാര്‍ദ്ദിക്കും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 52 റണ്‍സിന്റെ കൂട്ടുകെട്ട് കളിയില്‍ നിര്‍ണായകമായി. പാക്കിസ്താനു വേണ്ടി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സംപൂജ്യനായി കെഎല്‍ രാഹുല്‍ മടങ്ങി. രണ്ടാം വിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. പക്ഷേ, ഇന്ത്യന്‍ ഇന്നിംഗ്‌സ് വളരെ സാവധാനത്തിലാണ് മുന്നേറിയത്.
രോഹിതും വിരാടും ടൈമിങ് കണ്ടത്താന്‍ വിഷമിക്കുകയും പാക് ബൗളര്‍മാര്‍ തകര്‍ത്ത് എറിയുകയും ചെയ്തതോടെ ഇന്ത്യ പതറി. മോശം റണ്‍ നിരക്ക് മറികടക്കാന്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ഇരുവരും ഏറെ വൈകാതെ പുറത്താവുകയും ചെയ്തു. ഹര്‍ദിക്കും ജഡേജയും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യ വീണ്ടും ട്രാക്കിലായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.