ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡല്‍ഹി പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോണ്‍ ചോര്‍ത്തിയ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.
ജൂലൈയിലാണ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ചിത്ര അറസ്റ്റിലാകുന്നത്. എന്‍എസ്ഇയിലെ അനധികൃത ഇടപാടുകളുടെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു ചിത്ര. അതിനിടെയാണ് ഫോണ്‍ ചോര്‍ത്തിയ കേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി കോടതി ഇഡിക്ക് അനുമതി നല്‍കുകയായിരുന്നു.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആയിരുന്ന 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ചിത്ര പലവിധ തിരിമറികളും നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എംഡിയായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരില്‍ ചിത്രയ്ക്ക് സെബി മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.