ന്യൂഡൽഹി: ദേശീയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്. നെഹ്റുവിലും ഗാന്ധിയിലും ആകൃഷ്ടനായാണ് കോൺഗ്രസിലേക്ക് വന്നത്. പക്ഷേ കോൺഗ്രസിൽ തൃപ്തനല്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് സ്ഥിതീകരിച്ചു.
രാഷ്ട്രിയ അഭ്യൂഹങ്ങൾ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീർത്തിച്ചും കോൺഗ്രസ് നേത്യത്വത്തെ രൂക്ഷമായി വിമർശിച്ചുമാണ് ഗുലാം നബി ആസാദ് ഇന്ന് രംഗത്തെത്തിയത്. കോൺഗ്രസ് ദേശിയ നേത്യത്വം പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിച്ചപ്പോൾ തന്റെ ദുഃഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി കെട്ടെന്നു ഗുലാം നബി പറഞ്ഞു.
കോൺഗ്രസ് ദേശിയ നേത്യത്വത്തിന് എതിരെ നിരവധി വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ദേശിയ നേത്യത്വം ഇനി സേവനം ആവശ്യമില്ലെന്ന സമീപനമാണ് നടത്തിയത്. താൻ പാർട്ടിയിൽ നിന്ന് പുറത്ത് പോയതല്ല പുറത്ത് പോകാൻ നിർബന്ധിതനായതാണെന്ന് അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയോഗം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ് ഗുലാം നബി ആസാദ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.