വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ്: ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യില്ല

വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ്: ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യില്ല

കോട്ടയം: നടന്‍ ദിലീപിനെതിരെ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ ചോദ്യം ചെയ്യല്‍ മാറ്റി. ഇന്ന് ഹാജരാകേണ്ടെന്ന് ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നും അറിയിച്ചതായി ഷോണ്‍ ജോര്‍ജ് അറിയിച്ചു.

ഇന്ന് 11 മണിക്ക് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫിസില്‍ എത്താനായിരുന്നു ആദ്യം ലഭിച്ച നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച്ച കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

മാധ്യമപ്രവര്‍ത്തകരും അന്വേഷണ സംഘവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ട് നേരത്തെ പ്രചരിച്ചിരുന്നത്. ഇതു പുറത്തുവിട്ടത് ഷോണ്‍ ജോര്‍ജാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഈ സ്‌ക്രീന്‍ഷോട്ട് വ്യാജം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷോണിന്റെ ആ ഫോണ്‍ കണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു റെയ്ഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.