പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം: ദീർഘകാലത്തേക്ക് തുടങ്ങാൻ പറ്റിയ നിക്ഷേപമാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. വിരമിച്ച ശേഷം മാസ ശമ്പളം ലഭിക്കാതെ വരുന്ന ഘട്ടത്തിൽ തുണയേകുന്ന നിക്ഷേപമാണിത്. 

 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗികമായി പിൻവലിക്കാൻ അനുവദിക്കും. 

നിലവിൽ 7.1% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. മാസം 12,510 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം 1,50,120 രൂപ നിക്ഷേപിക്കാം. 25 വർഷം കഴിയുമ്പോൾ 37,53,000 രൂപയാകും നിങ്ങൾ അടയ്ക്കുക. എന്നാൽ പലിശ കൂടി കണക്കാക്കുമ്പോൾ 1.03 കോടി രൂപയാകും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത്.

ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.