40,000 ടണ്‍ ഗോതമ്പും മെഡിക്കല്‍ ഉപകരണങ്ങളും അവശ്യ മരുന്നുകളും; അഫ്ഗാന് കൈത്താങ്ങായി ഇന്ത്യ

  40,000 ടണ്‍ ഗോതമ്പും മെഡിക്കല്‍ ഉപകരണങ്ങളും അവശ്യ മരുന്നുകളും; അഫ്ഗാന് കൈത്താങ്ങായി ഇന്ത്യ

ജനീവ: അഫ്ഗാനിസ്ഥാന്റെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് ഇന്ത്യ. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഇതുവരെ 40,000 ടണ്‍ ഗോതമ്പ് ഇന്ത്യ അഫ്ഗാനിലേയ്ക്ക് കയറ്റി അയച്ചു. യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗം രുചിര കാമ്പോജിയാണ് ഇന്ത്യയുടെ സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കിയത്.

അയല്‍ രാജ്യവും ദീര്‍ഘകാല പങ്കാളിയുമായ അഫ്ഗാനിസ്ഥാന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്. അഫ്ഗാന്‍ ജനതയുമായി ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ബന്ധപ്പെട്ടു കിടക്കുന്നു. അഫ്ഗാന് സഹായമെന്ന നിലയില്‍ മരുന്നുകളും ഭക്ഷ്യസാധനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും രുചിര കാമ്പോജി അറിയിച്ചു.

അഫ്ഗാന്‍ ജനതയുടെ ആവശ്യം പരിഗണിച്ചും യുഎന്നിന്റെ അഭ്യര്‍ത്ഥന മാനിച്ചും നിരവധി സഹായങ്ങളാണ് ഇന്ത്യ നല്‍കിയത്. 32 ടണ്ണോളം മരുന്നുകളും ഉപകരണങ്ങളും കയറ്റുമതി ചെയ്തു. കൂടാതെ അഞ്ച് ലക്ഷം കോവിഡ് വാക്സിനും രാജ്യത്തിന് നല്‍കി. പത്ത് തവണകളായി നല്‍കിയ സഹായങ്ങളില്‍ അവശ്യമരുന്നുകളുടെ കയറ്റുമതി ഉള്‍പ്പടെ ഉണ്ടെന്നും രുചിര കാംമ്പോജി അറിയിച്ചു.

മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ലോകാരോഗ്യ സംഘടനയ്ക്കും കാബൂളിലെ ഇന്ദിരാ ഗാന്ധി ചില്‍ഡ്രണ്‍ ആശുപത്രിയ്ക്കുമാണ് കൈമാറിയത്. ഇതിനെല്ലാം പുറമേ 40,000 ഗോതമ്പും ഇന്ത്യ കയറ്റുമതി ചെയ്തെന്നും രുചിര കമ്പോജി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.