ഏകദിന പഠന ശിബിരം അഗാപ്പേ 2022 പുൽപ്പള്ളിയിൽ നടന്നു

ഏകദിന പഠന ശിബിരം അഗാപ്പേ 2022 പുൽപ്പള്ളിയിൽ നടന്നു

പുൽപ്പള്ളി: കത്തോലിക്കാകോൺഗ്രസ് മുള്ളൻ കൊല്ലി ഫോറോനാ സമിതിയുടെ നേത്യത്വത്തിൽ അഗാപ്പേ 2022 ഏകദിന പഠന ശിബിരം നടത്തി. പുൽപ്പള്ളി തിരുഹൃദയ ദേവാലയ ഹാളിൽ നടന്ന ശിബിരം മേഖലാ ഡയറക്ടർ ഫാദർ ജയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. ബഫർ സോൺ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ശിബിരത്തിൽ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം ഈ മേഖലയിൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ മാത്രമായിരുന്ന കടുവ ഭീഷണി ഇപ്പോൾ സമസ്ത മേഖലകളിലും വ്യാപിച്ചിരിക്കുകയാണ്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല. ഈ അവസരത്തിൽ വയനാട്ടിലെ കർഷകർ, മൃഗ സ്നേഹികളാണന്നും അവർ കടുവയെ പ്രേമിക്കുന്നവരാണന്നുമുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ നിലപാട് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് സെമിനാറിൽ ചർച്ചയുണ്ടായി. സമുദായ ശാക്തികരണം, സംഘടനാ പ്രവർത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ക്ലാസുകൾ രൂപതാസെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ബത്തേരി ഫോറോന പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ എന്നിവർ നയിച്ചു. കത്തോലിക്കാകോൺഗ്രസിൻ്റെ സംഘടനാ പ്രവർത്തനം ഇടവക തലങ്ങളിൽ ശക്തമാക്കാനും ജനകീയ വിഷയങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് അൽമായരുടെയും വൈദികരുടെയും നേതൃത്വത്തിൽ രൂപം കൊടുക്കനും ബഫർ സോൺ, വന്യ മൃഗ ശല്യം എന്നീ ജനകീയ വിഷയങ്ങൾക്കെതിരെയും ജനങ്ങളെ അണിനിരത്തി മനുഷ്യ ചങ്ങല തീർക്കാനും തീരുമാനിച്ചു. യോഗത്തിൽ മേഖലാപ്രസിഡൻ്റ് തോമസ് പാഴൂക്കാല അദ്ധ്യക്ഷത വഹിച്ചു .രൂപതാ പ്രസിഡൻ്റ് സാജു കൊല്ലപ്പള്ളി, മേഖലാ സെക്രട്ടറി ജോർജ് കൊല്ലിയിൽ, രൂപതാ കമ്മിറ്റിയംഗം ബീനാ കരുമാംകുന്നേൽ, ഷിനു കച്ചിറയിൽ, ജോസ് നേല്ലേേടം, പി .എം ജോർജ്, ഷിനോജ് കാക്കോനാൽ, ബിനു കൊല്ലം പറമ്പിൽ, സുനിൽ പാലമറ്റം, പ്രിൻസ് തട്ടാംപറമ്പിൽ, സജി നമ്പുടാകം, തോമസ് കണിയംപ്ലാക്കൽ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.