കൊച്ചി: റോഡ് നന്നാക്കാതെ എങ്ങനെയാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതെന്ന് ഹൈക്കോടതി. റോഡ് നന്നാക്കാന്‍ പുതിയ കരാറുകാരെ ഏല്‍പ്പിച്ചാല്‍ പഴയ കരാറുകാരന് ടോള്‍ പിരിക്കാന്‍ കഴിയുമോ എന്നും ഹൈക്കോടതി ചോദിച്ചു. പുതിയ കരാറുകാരന് നിര്‍മാണ പ്രവൃത്തി ഏല്‍പ്പിച്ച സാഹചര്യത്തില്‍ എങ്ങനെയാണ് പഴയ കരാറുകാരന് ടോള്‍ പിരിക്കാന്‍ കഴിയുക എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ കരാര്‍ എടുത്തിരിക്കുന്നത് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാല്‍ ഇവര്‍ റോഡ് കൃത്യമായി നന്നാക്കാനോ സഞ്ചാര യോഗ്യമാക്കാനോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് റോഡിലെ കുഴി അടക്കുന്നതിന് മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തി എന്ന കാര്യം ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് പഴയ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് ടോള്‍ പിരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഹൈക്കോടതി ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ ദേശീയപാതാ അതോറിറ്റിയാണ് വിശദീകരണം നല്‍കേണ്ടത്.
കൂടാതെ റോഡിലെ ക്രമക്കേട് സംബന്ധിച്ച പരിശോധന നടത്തിയ വിജിലന്‍സിനെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു. 107 റോഡുകളില്‍ പ്രാഥമികമായി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.