കാറ്റേ നീ വീശരുതിപ്പോള്‍... വരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഭീമന്‍ ചുഴലിക്കൊടുങ്കാറ്റ്; മണിക്കൂറില്‍ 314 കിലോമീറ്റര്‍ വരെ വേഗം!

കാറ്റേ നീ വീശരുതിപ്പോള്‍... വരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഭീമന്‍ ചുഴലിക്കൊടുങ്കാറ്റ്; മണിക്കൂറില്‍ 314 കിലോമീറ്റര്‍ വരെ വേഗം!

ടോക്കിയോ: ലോകത്ത് ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് ജപ്പാന്‍ തീരത്തിന് സമീപം കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്നനോര്‍ എന്ന് പേരിട്ടിരിക്കുന്ന കാറ്റ് ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ ഭീകര ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. അമേരിക്കയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഹിന്നനോര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ ജപ്പാനിലെ ഒകിനാവയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നത്. അതേസമയം കാറ്റിന് വരും നാളുകളില്‍ ശക്തി ക്ഷയിച്ചേക്കാം എന്ന സൂചനയുമുണ്ട്. നിലവില്‍ കാറ്റ് കടന്നു പോകുന്ന ജപ്പാന്റെ മേഖലകളില്‍ കനത്ത മഴയാണ്.

അതേസമയം അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി വളരെ ശാന്തമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 25 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഓഗസ്റ്റില്‍ കൊടുങ്കാറ്റ് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. ഇതിനു മുന്‍പ് 1961 ലും 1997 ലും മാത്രമാണ് കൊടുങ്കാറ്റുകളില്ലാത്ത ഓഗസ്റ്റ് മാസം ഇവിടെയുണ്ടായിട്ടുളളു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.