പ്രേമം സിനിമയുടെ വൻ വിജയത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന മലയാള ചിത്രമാണ് ‘ഗോള്‍ഡ്’. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ എത്തിയ പ്രേമം മലയാള സിനിമയെ അന്യ ഭാഷ സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. അതിനാൽ തന്നെ ഏഴു വർഷങ്ങൾക്കു ശേഷം പുത്രന്റെ സംവിധാനത്തിൽ എത്തുന്ന 'ഗോൾഡ്' ട്രെയ്ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ വലിയ ഹൈപ്പാണ് നേടിയെടുത്തത്.
സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.