ബിജെപി സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ വികസനം വേഗത്തില്‍; അവിടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരെന്ന് മോഡി

ബിജെപി സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ വികസനം വേഗത്തില്‍; അവിടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരെന്ന് മോഡി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കേരളത്തില്‍.

കൊച്ചി: ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം വേഗത്തില്‍ നടപ്പിലാകുമെന്നും അവിടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഇതില്‍ ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ബിജെപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ പുതിയ പാത നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. പിന്നീട് വെല്ലിങ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലില്‍ വിശ്രമിക്കുന്ന അദ്ദേഹം നാളെ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും.

മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന മോഡി, ഓണക്കാലത്ത് കേരളത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതിലുള്ള സന്തോഷവും പങ്കുവച്ചു. മലയാളത്തനിമയുള്ള കസവ് മുണ്ടും ഷര്‍ട്ടും ധരിച്ചാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.