മദ്രസകള്‍ ജിഹാദി താവളങ്ങള്‍ ആകരുത്; ബുള്‍ഡോസറുകള്‍ കയറി ഇറങ്ങും: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

മദ്രസകള്‍ ജിഹാദി താവളങ്ങള്‍ ആകരുത്; ബുള്‍ഡോസറുകള്‍ കയറി ഇറങ്ങും: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: ദേശ വിരുദ്ധ പ്രവർത്തനങ്ങൾ ഇനിയും മദ്രസകളിൽ തുടർന്നാൽ ബുൾഡോസറുകൾ കയറി ഇറങ്ങുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകൾ പൊളിച്ചു നീക്കുന്നത് കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. 

മദ്രസകൾ തകർക്കണമെന്ന് ഞങ്ങൾക്കാഗ്രഹമില്ല. അവ ജിഹാദികൾ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. മദ്രസയുടെ മറവിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സർക്കാരിന് വിവരം ലഭിച്ചാൽ ഞങ്ങൾ അത് തകർക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തിനിടെ മൂന്നു മദ്രസകൾ ബുൾഡോസറുകൾ ഉപയോഗിച്ച് സർക്കാർ ഇടിച്ചു നിരത്തിയിരുന്നു. 

അൽഖ്വയ്ദ ബന്ധം ആരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് അസമിൽ മത സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്. 

തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുമായി ബന്ധമുള്ള മദ്രസകൾ ഇന്നലെയും പൊളിച്ചു മാറ്റിയിരുന്നു. 

ഇതേ തുടർന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.  അൽഖ്വയ്ദ  ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ വ്യക്തിയുമായി ഗോപാൽ പുര പോലീസ് ഇന്നലെ മദ്രസയിൽ റെയ്ഡ് നടത്തിയിരുന്നു. 

തീവ്രവാദത്തിന്റെ ഹബ്ബായാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. ഇവിടെ തീവ്രവാദികളെ അടവെച്ച് വിരിയിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഭീകരവാദ ബന്ധം തെളിഞ്ഞതിനെ തുടർന്ന് ഒരു മാസത്തിനിടെ അസമിൽ മൂന്നു മദ്രസയാണ് പൊളിച്ചു നീക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.