നിതീഷ് കുമാറിന് മണിപ്പൂരില്‍ മറുപടി നല്‍കി ബിജെപി; ആറ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേരെയും വലയിലാക്കി

നിതീഷ് കുമാറിന് മണിപ്പൂരില്‍ മറുപടി നല്‍കി ബിജെപി; ആറ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേരെയും വലയിലാക്കി

മണിപ്പൂർ: മണിപ്പൂരിൽ ജയിഡുവിന് തിരിച്ചടി. ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ചുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരില്‍ പക്ഷം മാറിയ എംഎല്‍എമാരുടെ എണ്ണം ആകെയുള്ള എംഎല്‍എമാരുടെ എണ്ണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തേക്കാള്‍ കൂടുതലായതിനാല്‍ ജനപ്രതിനിധികളുടെ കൂറുമാറ്റം നിയമസാധുതയുള്ളതായി കണക്കാക്കും.

ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയത്. ഖുമുക്ചം ജോയ്കിസാന്‍ സിംഗ്, എന്‍ഗുര്‍സാംഗിയുര്‍, എംഡി അച്ചാബ് ഉദ്ദീന്‍, തങ്ജം അരുണ്‍കുമാര്‍, എല്‍എം ഖൗട്ടെ എന്നീ ജെഡിയു എംഎല്‍മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നതായി മണിപ്പൂര്‍ അസംബ്ലി സെക്രട്ടറി കെ മേഘജിത് സിംഗ് അറിയിച്ചു. നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് എംഎല്‍എമാര്‍ ബിജെപിയില്‍ പ്രവേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.