ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് വീണ്ടും ഏറ്റുമുട്ടും

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് വീണ്ടും ഏറ്റുമുട്ടും

ഷാര്‍ജ: ഏഷ്യാ കപ്പില്‍ ഇന്ത്യ വീണ്ടും പാകിസ്ഥാനെ നേരിടും. ഇന്ന് വൈകിട്ട് 7.30 മുതല്‍ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഏറ്റുമുട്ടല്‍. നേരത്തെ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.

സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നുത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണര്‍ കെ.എല്‍ രാഹുലിന് ഇതുവരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായ രാഹുല്‍, ഹോങ്കോംഗിനെതിരെ 39 പന്തില്‍ നിന്ന് നേടിയത് 36 റണ്‍സാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പതിവ് ശൈലിയിലേക്ക് മടങ്ങി വരണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരുക്കേറ്റു പുറത്തായതിനാല്‍ നാലാം നമ്പറില്‍ ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം.

പാകിസ്ഥാനെതിരെ ജഡേജയ്ക്ക് നാലാം നമ്പറിലേക്ക് പ്രമോഷന്‍ നല്‍കിയിരുന്നു. ഈ പരീക്ഷണമാണ് ടീമിന് വിജയം സമ്മാനിച്ചതും. റിഷഭ് പന്തിനെ നിലനിര്‍ത്തുമോ അതോ ദീപക് ഹൂഡയെയോ, അക്സര്‍ പട്ടേലിനെയോ ജഡേജയുടെ പകരക്കാരനായി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.