ദുബായില്‍ നിന്ന് അബുദബി വിമാനത്താവളത്തിലേക്ക് എക്സ് പ്രസ് ബസ് സർവ്വീസുമായി ആർടിഎ

ദുബായില്‍ നിന്ന് അബുദബി വിമാനത്താവളത്തിലേക്ക് എക്സ് പ്രസ് ബസ് സർവ്വീസുമായി ആർടിഎ

ദുബായ് : യാത്രാക്കാർക്ക് ഏറെ സൗകര്യമാകുന്ന രീതയില്‍ ദുബായില്‍ നിന്ന് അബുദബി വിമാനത്താവളത്തിലേക്ക് (ടെർമിനല്‍ 1,2,3) എക്സ് പ്രസ് ബസ് സർവ്വീസുമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. നിലവില്‍ വിസ് എയറില്‍ യാത്രചെയ്യുന്നവർക്ക് മാത്രമാണ് ബസ് സേവനം പ്രയോജനപ്പെടുത്താനാവുക. വിമാന ടിക്കറ്റ് നിരക്കില്‍ ബസ് ചാർജ്ജും ഉള്‍പ്പെടും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ യാത്രാക്കാരിലേക്ക് ബസ് സേവനം എത്തിക്കുകയെന്നുളളതാണ് ആർടിഎയുടെ ലക്ഷ്യം.  ലഗേജ് സൗകര്യം കൂടി ഉള്‍ക്കൊളളുന്നതാണ് ബസ് സർവ്വീസ്. അബുദബി അന്താരാഷ്ട്ര വിമാനത്താവളം- ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷന്‍ റൂട്ടിലാണ് ബസ് സർവ്വീസ്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ആ‍ർടിഎയും ക്യാപിറ്റൽ എക്‌സ്‌പ്രസ് ഫോർ റാപ്പിഡ് ഇന്‍റർസിറ്റിയും ഒപ്പുവച്ചു.

ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ വഴി ദുബായ് എമിറേറ്റിനുള്ളിൽ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ പാർക്കിംഗ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആർടിഎ നൽകും. സ്റ്റേഷനിലെ എല്ലാ യാത്രാക്കാരുടെയും സുരക്ഷ ആർടിഎ ഉറപ്പാക്കും.ഇബ്‌ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും കൊണ്ടുപോകുന്ന യാത്രക്കാരുടെ സുരക്ഷ ക്യാപിറ്റൽ എക്‌സ്‌പ്രസ് ഫോർ റാപ്പിഡ് ഇന്‍റർസിറ്റിയും ഉറപ്പാക്കും. യാത്രാക്കാരുടെ സൗകര്യം ഉറപ്പുവരുത്തുന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആർടി എ പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാന്‍ പറഞ്ഞു. അബുദബി ദുബായ് എമിറേറ്റുകളിലെയും സുപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതിനാല്‍ വിനോദസഞ്ചാരമേഖലയിലും തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.