റെക്കോർഡ് സ്വന്തമാക്കി ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയം

റെക്കോർഡ് സ്വന്തമാക്കി ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയം

ഷാർജ: ഷാ‍ർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പുതിയ റെക്കോർഡ് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്ന സ്റ്റേഡിയമെന്ന റെക്കോർഡാണ് ഷാർജ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് സിഡ്നിയേയും മെല്‍ബണേയും മറികടന്ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം റെക്കോർഡ് സ്വന്തമാക്കിയത്.

ഷാർജയില്‍ ഇതുവരെ 244 ഏ​ക​ദി​ന​വും ഒ​മ്പ​ത്​ ടെ​സ്റ്റും 28 ട്വ​ന്‍റി20​യും ഉള്‍പ്പടെ 281 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണ് നടന്നിട്ടുളളത്. ശനിയാഴ്ച നടന്ന മത്സരത്തിനും മറ്റൊരു റെക്കോർഡുണ്ട്. ട്വന്‍ടി ട്വന്‍റിയില്‍ ഏറ്റവും ഉയർന്ന റണ്‍സ് പിന്തുടർന്നാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.
സിഡ്നിയില്‍ 280 മത്സരങ്ങള്‍ നടന്നിട്ടുണ്ട്. മെല്‍ബണില്‍ 279 മത്സരങ്ങളും. നാലാം സ്ഥാനത്ത് സിംബാബ് വെയിലെ ഹരാരെയാണ്. 237 മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുളളത്.

1982 ലാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിച്ചത്. 17,000 പേരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് ക്രിക്കറ്റ് സ്റ്റേഡിയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.