ബ്രിട്ടണില്‍ വിണ്ടും പെണ്‍കരുത്ത്: റിഷി സുനകിനെ തോല്‍പ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

ബ്രിട്ടണില്‍ വിണ്ടും പെണ്‍കരുത്ത്: റിഷി സുനകിനെ തോല്‍പ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

ലണ്ടന്‍: അവസാന നിമിഷം വരെ ആവേശം നിലനിന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി തെരഞ്ഞെടുപ്പിൽ ലിസ ട്രസ് വിജയിച്ചു. ഇന്ത്യൻ വംശജനും ബോറിസൺ സർക്കാരിലെ ധന മന്ത്രിയും ആയിരുന്ന റിഷി സുനകിനെ പിന്തള്ളിയാണ് ട്രസ് വിജയക്കൊടി പാറിച്ചത്.

ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേയ് എന്നിവരായിരുന്നു ഇതിനു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ വനിതകള്‍.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം.

പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.
മിക്ക സര്‍വേകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വിജയിയാകുമെന്നാണ് പ്രവചിരുന്നത്. അതേസമയം റിഷി സുനകും തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലായിരുന്നു.

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുക, അനധികൃത കുടിയേറ്റം നേരിടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, യുകെ തെരുവുകളെ കുറ്റകൃത്യങ്ങളില്‍ നിന്ന് സുരക്ഷിതമാക്കുക, ജനഹൃദയത്തില്‍ സര്‍ക്കാരിലുള്ള വിശ്വാസം പുനസ്ഥാപിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് റിഷി സുനക് മുന്നോട്ടുവെച്ചത്.

ഒരു മാസത്തോളമായി നീണ്ടു നിന്ന ഓണ്‍ലൈന്‍, പോസ്റ്റല്‍ വോട്ടെടുപ്പില്‍ 1.60 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

സെന്‍ട്രല്‍ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള ക്വീന്‍ എലിസബത്ത് കോണ്‍ഫറന്‍സ് സെന്ററില്‍ ഫലം പ്രഖ്യാപനത്തിന് ശേഷം, പുതിയ പ്രധാനമന്ത്രി ഹ്രസ്വ പ്രസംഗം നടത്തും.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച വിടവാങ്ങല്‍ പ്രസംഗം നടത്തും. പ്രധാന കാബിനറ്റ് പദവികള്‍ ബുധനാഴ്ച പുതിയ പ്രധാനമന്ത്രി പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.