അർഹരായവരുടെ ഉംറയാത്രചെലവുകള്‍ ഏറ്റെടുത്ത് ദിയാർ

അർഹരായവരുടെ ഉംറയാത്രചെലവുകള്‍ ഏറ്റെടുത്ത് ദിയാർ

ദുബായ്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, ഉംറ നിർവ്വഹിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ യാത്രാചെലവുകള്‍ ഏറ്റെടുത്ത് ദിയാർ. ദാർ അല്‍ ബെർ സൊസൈറ്റിയുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

അർഹരായവരെ കണ്ടെത്തി യാത്രയ്ക്കുളള സഹായം ചെയ്ത് നല്‍കുകയാണ് ഉംറ ഓഫ് എ ലൈഫ് ടൈം എന്ന ദിയാർ സംരംഭം എന്ന് ദാർ അൽ ബെറിന്‍റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി വിശദീകരിച്ചു.

ദാർ അൽ ബെർ സൊസൈറ്റിയും ദിയാർ കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമാണെന്നും ഇരു വിഭാഗങ്ങളും തമ്മിലുളള പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാർക്കും സാമ്പത്തിക ശേഷിയില്ലാത്തവർക്കും ഉംറ ചെയ്യാന്‍ അവസരമൊരുക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ചട്ടക്കൂടിനുളളില്‍ നിന്നുകൊണ്ടാണ് അർഹരായവരെ കണ്ടെത്തുന്നത്. സമൂഹത്തിന് ഗുണകരമാകുന്ന തരത്തിലുളള പദ്ധതികളില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ദെയാർ മാർക്കറ്റിംഗ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്‍റ് മോന അൽ തമീമി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.