ഇസ്ലാമബാദ്: സിന്ധു-നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായ മോഹന്‍ജൊദാരോയെ ലോക പൈതൃക പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന മോഹന്‍ജൊദാരോ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാസങ്ങളായി പെയ്യുന്ന മഴ മൂലം മോഹന്‍ജൊദാരോയുടെ അവശിഷ്ടങ്ങള്‍ ഭാഗീകമായി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സാംസ്‌കാരിക ബിംബങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തതു കാരണം ലോക പൈതൃക പട്ടികയില്‍ നിന്നും നീക്കം ചെയ്യുമെന്ന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് ഇതിനോടകം പുറത്ത് വന്നിരുന്നു. മോഹന്‍ജൊദാരോയില്‍ അവശേഷിക്കുന്ന പൈതൃക ബിംബങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കാന്‍ കാരണം.
മോഹന്‍ജൊദാരോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റെക്കോര്‍ഡ് മഴ പെയ്യുന്നതു കാരണം മതിലുകളും മറ്റു പല നിര്‍മ്മിതികളും പൊളിഞ്ഞു വീഴുകയാണ്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മോഹന്‍ജൊദാരോയുടെ നിരവധി ഭാഗങ്ങള്‍ നശിച്ചതായി കണ്ടെത്തിയെന്ന് സൈറ്റിന്റെ ക്യൂറേറ്റര്‍ ആന്റിക്വിറ്റീസ് ആന്‍ഡ് ആര്‍ക്കിയോളജി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 1980ലാണ് യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി മോഹന്‍ജൊദാരോയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.