എറണാകുളം: കൊച്ചിയിലെ ഏറ്റവും വലിയ പുക്കളം ഒരുക്കി തിരുവോണത്തെ വരവേറ്റിരിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശികൾ. സാന്റാ ക്രൂസ് ഗ്രൗണ്ടിൽ 500 സ്‌ക്വയർ ഫീറ്റിലാണ് കൂറ്റൻപൂക്കളം ഒരുക്കിയിരിക്കുന്നത്.
ഫോർട്ടുകൊച്ചിയിലെ സാന്റാ ക്രൂസ് ഗ്രൗണ്ടിന് നടുവിലായി ഒരുക്കിയ പൂക്കളത്തിനായി ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന 300 കിലോ പൂക്കളാണ് ഉപയോഗിച്ചത്. ഒറ്റ ദിവസം കൊണ്ട് തീർത്ത ഈ ഓണപ്പൂക്കളം കൊച്ചിയിലെ ഏറ്റവും വലുതാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
അത്തപ്പൂക്കളം ഒരുക്കാൻ ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം വിദേശികളും പങ്കാളികളായി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. തിരുവാതിരയും ഗാനമേളയും തുടങ്ങി വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ അരങ്ങേറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.