ഡാളസ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി), നോർത്ത് ടെക്‌സാസ് പ്രോവിൻസിന്റെ ആഭിമുഖ്യത്തില്‍ ഡാളസിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ അഞ്ചിന് രാവിലെ മുതൽ ഓണാഘോഷങ്ങൾ അരങ്ങേറിയത്.
മുഖ്യാതിഥി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂർ, റീജിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്താ പിള്ള, പ്രോവിൻസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്‌സൺ ആൻസി തലച്ചെല്ലൂർ , സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറർ സിറിൾ ചെറിയാൻ എന്നീ സംഘടനാ ഭാരവാഹികള്‍ ചേർന്ന് നിലവിളക്കു കൊളുത്തി ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സുകു വർഗീസ് സ്വാഗതമാശംസിച്ചു. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ ഓണസന്ദേശം നല്‍കി. വിശ്വ മാനവികതയുടേയും, സാഹോദര്യത്തിന്റേയും, സമൃദ്ധിയുടെയും, സമത്വത്തിന്റെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ ഭരണ സങ്കൽപ്പത്തിന്റെ ഓർമ്മ പുതുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡാളസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയിൽ അവതരിക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.