ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിദേശ യാത്രകളിലും പൊതു പരിപാടികളിലും കൃത്യമായി കൈവശമുള്ള ഒന്നാണ് ചെറിയ ഹാന്‍ഡ് ബാഗ്. സൈസില്‍ ചെറുതെങ്കിലും അതില്‍ നിറയെ തന്റെ സുരക്ഷാഭടന്‍മാര്‍ക്ക് നല്‍കാനുള്ള രഹസ്യ കോഡുകളാണ്.
രാജ്ഞി ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ തന്റെ ബാഗ് ഒരു കൈയില്‍ നിന്ന് അടുത്തതിലേക്ക് മാറ്റുകയാണെങ്കില്‍ ആ സ്ഥലത്ത് നിന്നും മാറാന്‍ ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ അതിഥികളുമായുള്ള കൂടിക്കാഴ്ച ഉടന്‍ അവസാനിപ്പിക്കും എന്ന സന്ദേശമാണ് നല്‍കുന്നത്.
രാജ്ഞിയെ കാണാനെത്തുന്ന ലോകമെമ്പാടുമുള്ള ഭരണത്തലവന്‍മാരുള്‍പ്പടെയുള്ള പ്രശസ്ത വ്യക്തികളെ മുഷിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കാനാണ് ഹാന്‍ഡ് ബാഗ് കൊണ്ടുള്ള ഈ കോഡുകള്‍ രാജ്ഞി നല്‍കുന്നത്.
ബാഗ് ഒരു കൈയില്‍ നിന്നും മറ്റൊരു കൈയിലേക്ക് മാറ്റുന്നതിന് പകരം മേശപ്പുറത്ത് വയ്ക്കുകയാണെങ്കില്‍ അടുത്ത അഞ്ച് മിനിട്ടിനുള്ളില്‍ ആ പരിപാടി അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങാന്‍ രാജ്ഞി ആഗ്രഹിക്കുന്നു എന്ന സന്ദേശമാണ് നല്‍കുന്നത്.
എന്നാല്‍ മേശയില്‍ വയ്ക്കുകയോ, കൈയില്‍ നിന്നും മാറ്റി പിടിക്കുകയോ ചെയ്യുന്നതിന് പകരം ബാഗ് തറയില്‍ വയ്ക്കുകയോ, ഇടുകയോ ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ നില്‍ക്കുന്ന ഇടത്ത് നിന്നും വേഗം തന്നെ കൊണ്ടു പോകണം എന്ന സന്ദേശമാണ് രാജ്ഞി നല്‍കുന്നത്.
രാജ്ഞിയുടെ ഹാന്‍ഡ് ബാഗിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രം സുരക്ഷാ ഭടനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാഗിനൊപ്പം കൈയിലെ മോതിരം തിരിച്ചും രാജ്ഞി അനുചരന്‍മാര്‍ക്ക് രഹസ്യ സന്ദേശം കൈമാറാറുണ്ടായിരുന്നു.
രാജ്ഞിമാര്‍ പൊതുവെ അതിഥികള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാനോ, ആലിംഗനം ചെയ്യാനോ, സെല്‍ഫിക്കായി പോസ് ചെയ്യാനോ താല്‍പര്യം കാണിക്കാറില്ല. അതിഥികള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് ഒഴിവാക്കാനാണ് കേറ്റ് മിഡില്‍ടണ്‍ തന്റെ ബാഗ് രണ്ട് കൈകളാല്‍ മുന്നില്‍ പിടിച്ചു കൊണ്ട് നില്‍ക്കുന്നതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.