വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ യുഎഇ കരാറിന് അംഗീകാരം

വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ യുഎഇ കരാറിന് അംഗീകാരം

ദുബായ്:വിദ്യാഭ്യാസ മേഖലയിലെ സമഗ്രസഹകരണം ലക്ഷ്യമിട്ടുളള കരാറിന് അംഗീകാരം. ഇതു സംബന്ധിച്ച് തയ്യാറിക്കിയ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ മേഖലയിലുളള സഹകരണം ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി യുഎഇയിലെത്തുന്ന വിദ്യാർത്ഥികള്‍ക്കും ഉദ്യോഗാർത്ഥികള്‍ക്കും ഗവേഷകർക്കും യുഎഇയില്‍ തുടർ പഠനവും ജോലിയും കരാർ ഉറപ്പുവരുത്തുന്നു. കരാർ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകള്‍ക്ക് യുഎഇയില്‍ അംഗീകാരം ലഭിക്കും. വിദ്യാർത്ഥികള്‍ക്കും ഉദ്യോഗാർത്ഥികള്‍ക്കും ഗവേഷകർക്കും ഇത് ഏറെ പ്രയോജന പ്രദമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെയും ഇരു രാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ചിരുന്നു. 2015 ല്‍ ഒപ്പുവച്ച കരാറിന്‍റെ കാലാവധി 2018 ല്‍ അവസാനിച്ചതിനെ തുടർന്നാണ് പുതിയ കരാറിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുന്നത്.

നിലവിലെ കരാറിന് 5 വർഷമാണ് കാലാവധി. വിവര വിദ്യാഭ്യാസ കൈമാറ്റം, സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, അധ്യാപകരുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങള്‍, തുടങ്ങിയവയിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം കരാർ ലക്ഷ്യമിടുന്നു. പുതിയ കരാർ നിലവില്‍ വരുന്നതോടെ 2015 ലെ വിദ്യാഭ്യാസ കരാർ പൂർണമായും അസാധുവാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.