ചരിത്രമെഴുതി കാര്‍ലോസ്: യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ കൗമാരക്കാരന്‍

ചരിത്രമെഴുതി കാര്‍ലോസ്: യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ കൗമാരക്കാരന്‍

ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽകാരസ് ഗാർഫിയക്ക്. കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ആദ്യ കൗമാരക്കാരനാണ് 19 വയസുള്ള അൽകാരസ്. 

വാശിയേറിയ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് നോർവെയുടെ കാസ്പർ റൂഡിനെ വീഴ്ത്തിയാണ് കാർലോസ് അൽകാരസിസിന്റെ കന്നി ഗ്രാൻസ്ലാം കിരീട നേട്ടം. നാല് സെറ്റ് നീണ്ട ഫൈനൽ ത്രില്ലറിൽ 19 കാരൻ കാർലോസ് അൽകാരസ് ഗാർഫിയ 23 കാരൻ കാസ്പർ റൂഡിനെ വീഴ്ത്തിയപ്പോൾ ഫ്ളെഷിംഗ് മെഡോസിൽ പിറന്നത് പുതിയ ചാമ്പ്യന്റെ ഉദയം. ആദ്യ സെറ്റ് 6-4 ന് നേടി അൽക്കറാസ് ലീഡെടുത്തപ്പോൾ രണ്ടാം സെറ്റ് 6–2 ന് സ്വന്തമാക്കി കാസ്പർ റൂഡിന്റെ ഉശിരൻ തിരിച്ചു വരവ്.

പക്ഷെ തുടർന്നുള്ള സെറ്റുകളിൽ ആർതർ ആഷെ സ്റ്റേഡിയം കണ്ടത് അൺസ്റ്റോപ്പബിൾ എന്ന് റാഫ വിളിപ്പേര് നൽകിയ അൽകാരസദസിന്റെ അസാമാന്യ പ്രകടനമാണ്. മൂന്നാം സെറ്റ് 7-6 ന് നേടിയ സ്പാനിഷ് സെൻസേഷൻ നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി കന്നി ഗ്രാൻസ്ലാം കിരീടം നേടി.

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ റാഫയോട് തോറ്റ കാസ്പർ റൂഡിന് ഇക്കുറി റാഫയുടെ നാട്ടുകാരന് മുന്നിലും  തോൽവി. 1990 ൽ അമേരിക്കയുടെ പീറ്റ് സംപ്രാസ് കിരീടം നേടിയ ശേഷം യു എസ് ഓപ്പണിൽ കിരീടം ചൂടുന്ന പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡ് ഇനി അൽകാരസിന്റെ പേരിൽ.

കന്നി ഗ്രാൻസ്ലാം കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ സ്ഥാനമെന്ന സ്വപ്ന തുല്യമായ നേട്ടത്തിനും കാർലോസ് അൽകാരസ് ഗാർഫിയയെന്ന സ്പാനിഷ് സൂപ്പർ താരം അർഹനായി. ടെന്നീസ് ആരാധകർ പുത്തൻ ചാമ്പ്യനെ വരവേറ്റു കഴിഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.