പാരീസ്: വായു മലിനീകരണം മൂലം ശ്വാസകോശ അര്‍ബുദം കൂടി വരുന്നതായി പുതിയ പഠനം. ഇംഗ്ലണ്ടില്‍ ശ്വാസകോശ അര്‍ബുദക്കാരായ പത്തില്‍ ഒരാള്‍ക്ക് രോഗകാരണം മലിനവായു ശ്വസിക്കുന്ന വഴിയാണെന്ന് ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ശേഷിക്കുന്ന ഒന്‍പത് പേരിലും രോഗ കാരണം പുകവലിയാണ്.
ഇംഗ്ലണ്ടില്‍ മാത്രം പുകവലിക്കാരല്ലാത്ത 6,000 ആളുകള്‍ ഓരോ വര്‍ഷവും ശ്വാസകോശ അര്‍ബുദം മൂലം മരിക്കുന്നതായാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ ഇത് മൂന്ന് ലക്ഷത്തിന് മുകളിലാണ്. അന്തരീക്ഷ മനലീകരണമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മലിന വായുവില്‍ അടങ്ങിയിരിക്കുന്ന പിഎം 2.5 എന്നറിയപ്പെടുന്ന സൂക്ഷ്മ കണികാ പദാര്‍ത്ഥം ശ്വാസകോശത്തില്‍ എത്തുന്നതു രോഗാവസ്ഥയില്‍ എത്തിക്കുന്നു. എന്നിരുന്നാലും വായു മലിനീകരണം എങ്ങനെ ക്യാന്‍സറിന് കാരണമാകുന്നു എന്നതിന്റെ ജൈവിക അടിസ്ഥാനം അവ്യക്തമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മലിന വായു ശ്വസിക്കുന്നതു വഴി ശ്വാസകോശങ്ങളുടെ മ്യൂട്ടേഷന്‍ ഇല്ലാതാകുന്നതിന്റെ കാരണം ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല. ''മ്യൂട്ടേഷനുകള്‍ ഇല്ലാതെയാണ് ക്യാന്‍സര്‍ വരുന്നത്, എന്നാല്‍ മ്യൂട്ടേഷനുകള്‍ ഇല്ലാതാവന്‍ ജൈവികമായ ഒരു കാരണം സംഭവിക്കേണ്ടതുണ്ട്. വായു മലിനീകരണം ശ്വാസകോശ അര്‍ബുദത്തിന് കാരണമാകും എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ജൈവികമായി അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നിര്‍ണയിക്കാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ അത് അവഗണിക്കുന്നു''- കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ചീഫ് ക്ലിനിഷ്യന്‍ കൂടിയായ സ്വാന്റണ്‍ പറഞ്ഞു.
960-കളുടെ തുടക്കം മുതലേ മലിന വായുവില്‍ ക്യാന്‍സറിന് കാരണമായ കണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജനിതകമായി അത് ക്യാന്‍സര്‍ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് കണ്ടെത്താന്‍ കഴിയാതെ പോയതിനാലാണ് അവഗണിക്കപ്പെട്ടതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ അലന്‍ ബാല്‍മെയ്ന്‍ പറഞ്ഞു. ''വായു മലിനീകരണത്തിലും സിഗരറ്റ് പുകയിലും ക്യാന്‍സറിന് കാരണമാകുന്ന ധാരാളം പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. എല്ലാവരും മ്യൂട്ടേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ അത് അവഗണിച്ചു''- ബാല്‍മെയ്ന്‍ പറഞ്ഞു.
വാഹനങ്ങളിലെ പുകയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ കണികകള്‍ ലെങ്‌സിലെ കോശങ്ങളുടെ മ്യൂട്ടേഷനുകളെ തടസപ്പെടുത്തുകയും അതുവഴി ക്യാന്‍സര്‍ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു എന്നാണ് പാരീസില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സില്‍ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ചാള്‍സ് സ്വന്റണ്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പുകവലിക്കാരല്ലാത്തവരിലും ശ്വാസകോശ അര്‍ബുദം വ്യാപകമാകുന്നതിന്റെ കാരണം കണ്ടെത്താനായിരുന്നു പ്രൊഫ. ചാള്‍സ് സ്വണിന്റെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുകവലിക്കാരല്ലാത്തവരിലും കൂടുതലായി ക്യാന്‍സര്‍ രോഗം കണ്ടെത്തി. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷമലിനീകരണമാണെന്നും സംഘം വിലയിരുത്തല്‍ നടത്തി. മാത്രമല്ല വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നും പ്രത്യേക പഠനം നടത്തി. വായു മലിനീകരണത്തില്‍ നിന്നുള്ള ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത പുകവലിയേക്കാള്‍ കുറവാണെങ്കിലും വായുമലിനീകരണത്തിന് ഇരയാകുന്നവരുടെ എണ്ണം പുകവലിക്കുന്നവരേക്കാള്‍ കൂടുതലാതിനാല്‍ അപകടകരമായ സാഹചര്യത്തെയാണ് ലോകം അഭിമുഖികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.