ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 ന് റിയാൽട്ടോയിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 ന് റിയാൽട്ടോയിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ അയർലണ്ടിൽ പുതുതായി എത്തിച്ചേർന്ന സഭാംഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംഗമം നടക്കുക. കോവിഡ് കാലയളവിൽ എത്തിച്ചേർന്ന സഭാംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സഭാപ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനും അയർലണ്ടിൽ ഒരു ജീവിതം പടുത്തുയർത്താൻ സഹായകരമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സഹായകമാകും.
തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ ഭാഗത്തുനിന്ന് സാധിക്കുന്ന സഹായങ്ങൾ ആവശ്യമായവർക്ക് നൽകുവാനും ഈ സമ്മേളനത്തിലൂടെ പരിശ്രമിക്കുന്നതാണ്. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ഈ സംഗമത്തിനുള്ള പ്രവേശനം സൗജന്യമാണ്. വിവിധ ദേവാലയക്കമ്മിറ്റി ഭാരവാഹികളുമായോ നോട്ടീസിലുള്ള ഫോൺ നമ്പറുകളിലോ ബന്ധപ്പെട്ട് ഈ പരിപാടിക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.



സഭയോട് ചേർന്ന് പരസ്പരം സഹായിച്ച് ഒരു കൂട്ടായ്‌മയിൽ പ്രവർത്തിക്കാനുതകുന്ന ഈ പരിപാടിയിലേയ്ക്ക് 2020 ജനുവരി മുതൽ ഇന്നുവരെ അയർലണ്ടിൽ എത്തിച്ചേർന്ന എല്ലാ വ്യക്തികളേയും കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.