മാലിന്യത്തില്‍ നിന്നും ഊർജ്ജം ലോകത്തിലെ ഏറ്റവും വലിയ പദ്ധതി ദുബായില്‍ 85 ശതമാനം പൂർത്തിയായി

മാലിന്യത്തില്‍ നിന്നും ഊർജ്ജം ലോകത്തിലെ ഏറ്റവും വലിയ പദ്ധതി ദുബായില്‍ 85 ശതമാനം പൂർത്തിയായി

ദുബായ്: മാലിന്യത്തില്‍ നിന്നും ഊർജ്ജം ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്‍റ് സെന്‍ററിന്‍റെ നിർമ്മാണം 85 ശതമാനവും പൂർത്തിയായി.

പ്രതിവർഷം 1.9 ദശലക്ഷം ടണ്‍ മാലിന്യം സംഭരിച്ച് പുനരുപയോഗ ഊർജ്ജമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതോടെ 1,35,000 വീടുകള്‍ക്ക് ആവശ്യമായ ഊർജ്ജം ലഭ്യമാകും.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2021 ലാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി നിർമ്മാണം ആരംഭിച്ചത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കാർബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കുന്നതിനുമുളള പദ്ധതികളുടെ ഭാഗമായാണ് മാലിന്യത്തില്‍ നിന്നും ഊർജ്ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതിയും ദുബായ് ആരംഭിച്ചത്. 2030 ഓടെ മാലിന്യം കുറയ്ക്കുകയെന്നുളളതാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.