ദുബായ്: അടുത്ത നാല് വർഷത്തിനുളളില്‍ സ്വദേശികള്‍ക്ക് 15,800 ഭവനങ്ങള്‍ നല്‍കുന്ന സംയോജിത ഭവന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് സമഗ്ര പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അല്‍ വർഖ 4 ലെയും അല്‍ ഖവനീജ് 2 വിലേയും ആകെ 1.7 ബില്ല്യണ്‍ ദിർഹത്തിന്‍റെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുളളത്. ഇതിന്‍റെ ആദ്യഘട്ട വിലയിരുത്തലുകള്‍ പൂർത്തിയായി.
അല്‍ ഖവനീജില്‍ 1050 താമസ വില്ലകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്ക് 1.56 ബില്ല്യണ്‍ ദിർഹമാണ് ചെലവ്. വില്ലകള്‍, ടൗണ്‍ ഹൗസുകള്‍, സെമി അറ്റാച്ച്ഡ് വില്ലകള്‍ എന്നിവയാണ് പദ്ധതിയിലുളളത്.
136 വില്ലകള്‍ ഉള്‍പ്പെടുന്ന അല്‍ വർഖയിലെ പദ്ധതിയുടെ നിർമ്മാണം 45 ശതമാനം പൂർത്തിയായി. 2023 ഓടെ ഇത് പൂർണമാകും. ഓരോ വില്ലയിലും നാലുമുറികളും അനുബന്ധസൗകര്യങ്ങളുമുണ്ടാകും.പൗരന്മാർക്ക് ഉയർന്ന ജീവിത നിലവാരം നല്‍കുകയും കുടുംബസ്ഥിരത ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 65 ബില്ല്യണ്‍ ദിർഹത്തിന്‍റെ ചരിത്രപരമായ ബജറ്റില്‍ 20 വർഷത്തെ ദേശീയ ഭവന പദ്ധിതിയാണ് വിഭാവനം ചെയ്തിരുന്നത്. ഇതിന്‍റെ ഭാഗമായി ഒരു വർഷത്തിനകം 4.8 ബില്ല്യണ്‍ ദിർഹത്തിന്‍റെ ഭവന വായ്പകള്‍ക്ക് അംഗീകാരം ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.