വാഷിങ്ടണ്‍: ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ബഹിരാകാശ സഞ്ചാരികളില്ലാതെയുള്ള ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപണം നടത്തിയ റോക്കറ്റാണ് തകര്‍ന്നുവീണത്. ബ്ലൂ ഒറിജിന്റെ വെസ്റ്റ് ടെക്സാസ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വിക്ഷേപണം.
പറന്നുയര്‍ന്ന് ഒരു മിനിട്ടിന് ശേഷമാണ് റോക്കറ്റ് തകര്‍ന്നുവീണത്. ഭൂമിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ട ന്യൂ ഷെപ്പേര്‍ഡ് ബൂസ്റ്ററിന്റെ എന്‍ജിനുകളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അതേസമയം റോക്കറ്റില്‍ നിന്ന് പേടകത്തെ വിജയകരമായി വേര്‍പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
റോക്കറ്റില്‍ നിന്നും പേടകം വേര്‍പെടുന്നതിന്റെയും സുരക്ഷിതമായി ഭൂമിയില്‍ പതിക്കുന്നതിന്റെയും ഹ്രസ്വ വീഡിയോ ബ്ലൂ ഒറിജിന്‍ കമ്പനി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും ജീവഹാനിയോ നാശനഷ്‌മോ സംഭവിച്ചിട്ടില്ലെന്ന ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 36 പരീക്ഷണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ എന്‍എസ്-23 ഓഗസ്റ്റ് അവസാനത്തോടെ വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വൈകുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.