പുനലൂർ രൂപത മെത്രാൻ സെൽവിസ്റ്റർ പൊന്നുമുത്തന്റെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

പുനലൂർ രൂപത മെത്രാൻ സെൽവിസ്റ്റർ പൊന്നുമുത്തന്റെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

പുനലൂർ: വ്യകുലമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പുനലൂർ രൂപത മെത്രാൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ ഗാനം ശ്രദ്ധേയമാകുന്നു. അമ്മയ്ക്കൊരു സമ്മാനം എന്ന രീതിയിലാണ് 50 ൽ പരം ഗാനങ്ങൾ രചിച്ചിട്ടുള്ള ബിഷപ്പ് കുരിശിൻ ചുവട്ടിൽ എന്നാരംഭിക്കുന്ന ഈ ഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആലാപനവും സംഗീതവും നിർവഹിച്ചിരിക്കുന്നത് സാബു ഫിലിപ്പ് സെബാസ്റ്റ്യൻ.

വ്യാകുലയായ സഹനപുത്രി എന്നതിനപ്പുറം തന്റെ രക്ഷാകര ദൗത്യത്തിലെ പങ്കാളിത്വത്തെക്കുറിച്ച് ശരിയായ ബോധ്യമുണ്ടായിരുന്നു 'മറിയം അതിനായി എടുത്തധീരതയാർന്ന നിലപാടുകളാണ് ശ്രദ്ധേയമെന്ന് അദ്ദേഹം പറയുന്നു. കരളുരുകി കരയുന്ന അമ്മയെക്കാളും കരുത്തും കരുതലും ഉള്ള മറിയത്തെയാണ് ഈ ഗാനത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.