ദുബായ് : കഴിഞ്ഞ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് 1610 വ്യാജ യാത്രരേഖകൾ പിടിച്ചെടുത്തുവെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്( ദുബായ് എമിഗ്രേഷൻ) മേധാവി ലഫ്റ്റന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വെളിപ്പെടുത്തി.
ജിഡിആർഎഫ്എയുടെ കീഴിലുള്ള ഡോക്യുമെന്‍റ് എക്‌സാമിനേഷൻ സെന്‍റററിന്‍റേയും വിവിധ കൃത്രിമങ്ങൾ തിരിച്ചറിയാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജ രേഖകൾ പിടികൂടിയതെന്ന് അദ്ദേഹം അറിയിച്ചു.
വ്യാജയാത്ര രേഖകൾ കണ്ടെത്തുകയെന്നതാണ് പാസ്പോർട്ട് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലകളിലെന്ന്. പോയ വർഷം 761 ഉം , ഈ വർഷം ആഗസ്റ്റ് വരെ 849 വ്യാജ യാത്ര രേഖകളുമാണ് പിടികൂടിയതെന്ന് ലഫ്റ്റനന്റ് ജനറൽ വിശദീകരിച്ചു.
ദുബായിലേക്ക് എത്തുന്നവരെ മികച്ച രീതിയിൽ രാജ്യത്തോക്ക് സ്വാഗതം ചെയ്യുവാനും വ്യാജമാരെ അതിർത്തികളിൽ തന്നെ തടയുന്നതിന് വേണ്ടി 1357 മുൻനിര ഉദ്യോഗസ്ഥരാണ് ദുബായ് വിമാനത്താളങ്ങളിൽ സേവനം ചെയ്യുന്നത്
ആഗോള സേവനങ്ങളുടെ ഏറ്റവും ഉയർന്ന നിലവാരം പ്രദാനം ചെയ്തും വൈവിധ്യമായ സമ്പ്രദായങ്ങൾ പ്രയോഗിച്ചും യുഎഇയും പ്രത്യേകിച്ച് ദുബായും അത്യപൂർവ്വമായ നേട്ടങ്ങളാണ് ഈ മേഖലയിൽ കൈവരിച്ചത് .
സുരക്ഷിതത്വത്തിന്‍റെയും സമാധാനത്തിന്‍റെയും സംഗമ ഭൂമികയാണ് യുഎഇയെന്നും ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
പാസ്‌പോർട്ട് ഓഫീസർമാരിൽ ദയയും മൃദുത്വവും തിളക്കമുള്ള പുഞ്ചിരിയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി യാത്രക്കാരുടെ മുഖത്ത് എമിറേറ്റ്‌സിന്റെ പുഞ്ചിരി എപ്പോഴും നില നിൽക്കണം. അതിർത്തികളിൽ അഹോരാത്രം സേവനങ്ങൾ ചെയ്തു. അതിഥികളെ മികച്ച രീതിയിൽ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.