റോജര്‍ ഫെഡറര്‍ വിരമിക്കുന്നു; കളമൊഴിയുന്നത് ടെന്നീസ് ഇതിഹാസം

റോജര്‍ ഫെഡറര്‍ വിരമിക്കുന്നു; കളമൊഴിയുന്നത്  ടെന്നീസ് ഇതിഹാസം

ബാസല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന എടിപി ടൂര്‍ണമെന്റായ ലെവര്‍ കപ്പിന് ശേഷം ടെന്നീസ് മതിയാക്കുമെന്ന് 20 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ഫെഡറര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശി ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കു മൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 41 വയസുള്ള ഫെഡറര്‍ 24 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. 103 കിരീടങ്ങള്‍ ഇക്കാലയളവില്‍ നേടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.