ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ ആപ്പായ ബൈജുസ് പ്രതിസന്ധിയിലെന്ന് സൂചനകള്‍. ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4588 കോടിയാണ് കമ്പനിയുടെ നഷ്ടം. ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.
എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിഞ്ഞ കോവിഡ് കാലത്തും ബൈജൂസിനു നേട്ടമുണ്ടാക്കാനായില്ല എന്നത് തിരിച്ചടിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റെടുക്കലാണ് ബൈജൂസ് നടത്തിയത്.
ഇരുപതോളം കമ്പനികളെയാണ് ഈ കാലയളവില്‍ ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലാണെന്നാണ് സൂചനകള്‍. ഇതിനിടെ നിശ്ചിത ശതമാനം ജീവനക്കാരേയും കമ്പനി പിരിച്ചു വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.