വീടുകളിൽ കൃഷി ചെയ്യാൻ എല്ലാവർക്കും ഒരു പോലെ സാധ്യമാകണമെന്നില്ല. കേരളത്തിൽ മിക്ക വീട്ടുകാര്‍ക്കും കൃഷിചെയ്യാന്‍ സ്ഥലപരിമിതിയുണ്ട്. കൂടാതെ സമയവുമില്ല. അത്തരത്തിലുള്ളവർക്കും സുഖമായി കൃഷി ചെയ്യാൻ സാധിക്കുന്ന രീതിയാണ് ഹരിതഗ്രഹം.
ഹരിതഗൃഹം നിര്‍മിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 365 ദിവസവും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനാകും. ഒരു വീട്ടിലേക്ക് 10 മുതല്‍ 40 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ഹരിതഗൃഹം മതിയാകും. ഹരിതഗൃഹങ്ങളുടെ എല്ലാവശവും പൂര്‍ണമായും ഇന്‍സെക്റ്റ് നെറ്റുകൊണ്ട് ആവരണം ചെയ്യണം. ഇവ വളരുന്ന ചെടികള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിക്കുന്നു. ഓരോ ഹരിത ഗ്രഹത്തിലെയും അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇത് രോഗകീടബാധ കുറയ്ക്കാന്‍ സഹായിക്കും. യു.വി. ഷീറ്റ് മുകളില്‍ ആവരണം ചെയ്യാന്‍മാത്രം ഉപയോഗിച്ചാല്‍ മതി. ഏതു വിള വേണമെങ്കിലും ഹരിതഗൃഹത്തില്‍ കൃഷിചെയ്യാം.
പാവല്‍, പടവലം പോലുള്ള പരാഗണം ആവശ്യമായ കൃഷിയിനങ്ങള്‍ ഹരിതഗൃഹത്തിൽ കൃഷിചെയ്യാന്‍ കഴിയില്ല എന്ന പ്രശ്‌നം ഇവിടെയുണ്ടാകുന്നില്ല. ഒരു ദിവസം അങ്ങനെയുള്ള വിളകളുടെ പരമാവധി അഞ്ചുമുതല്‍ 10 പെണ്‍പൂക്കള്‍ മാത്രമേ വിരിയൂ. ആണ്‍പൂവ് പൊട്ടിച്ച് പെണ്‍പൂവില്‍ തൊട്ടാല്‍മാത്രം മതി.
ഇങ്ങനെ ചെയ്യുന്നതിന് വളരെ കുറച്ച് മിനിറ്റുകൾ മാത്രമേ ഒരുദിവസം വേണ്ടിവരൂ. ചെടികള്‍ക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാം. എല്ലാദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാറ്റ്, ശക്തിയായ സൂര്യാതപം, രോഗകീടബാധ, പക്ഷികള്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍നിന്നും ചെടികള്‍ക്ക് സംരക്ഷണം നല്‍കുന്നതുകൊണ്ടും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാകും.
രാത്രിയും രാവിലെയും ഈര്‍പ്പം കുറവും ഉച്ചയ്ക്ക് കൂടുതലുമായതിനാല്‍ ചെടികള്‍ക്ക് യോജിച്ച കാലാവസ്ഥ പ്രദാനം ചെയ്യാന്‍ ഈ കൃഷി രീതിയിലൂടെ കഴിയുന്നു. അതിനാല്‍ ചെടികളുടെ വളര്‍ച്ചയും ഉത്പാദനക്ഷമതയും കൂടുതലായി കണ്ടുവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.