ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധികൃത നിയമന കേസില്‍ ഡല്‍ഹി എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാനെ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അമാനുത്തുള്ള ഖാന്റെ വീട്ടിലും മറ്റ് അഞ്ച് സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു.
റെയ്ഡില്‍ 12 ലക്ഷം രൂപയും ലൈസന്‍സില്ലാത്ത തോക്കും പിടിച്ചെടുത്തതായി ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2020ലാണ് ഒക്ല എം.എല്‍.എയായ അമാനുത്തുള്ള ഖാനെതിരേ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലാണ് ഇപ്പോള്‍ തുടര്‍ നടപടി ഉണ്ടായിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്ന നിരവധി എ.എ.പി നേതാക്കളില്‍ ഒടുവിലത്തെയാളാണ് ഖാന്‍. എ.എ.പി നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ പകപോക്കല്‍ രാഷ്ട്രീയം കാണിക്കുന്നുവെന്ന് ആരോപിച്ച് വലിയ വാഗ്വാദങ്ങളായിരുന്നു ബി.ജെ.പിയും എ.എ.പിയും തമ്മിലുണ്ടായിരുന്നത്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ അമാനുത്തുള്ള ഖാന്‍ കേന്ദ്ര ഏജന്‍സികളുടെ നടപടികളെക്കുറിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.