തായ് വാനെ ചൈന ആക്രമിച്ചാല്‍ സൈന്യത്തെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് ജോ ബൈഡന്‍

തായ് വാനെ ചൈന ആക്രമിച്ചാല്‍ സൈന്യത്തെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: തായ് വാനില്‍ ചൈനയുടെ ആക്രമണമുണ്ടായാല്‍ സൈന്യത്തെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തായ് വാന് നേരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ പരിധി വിട്ട സാഹചര്യത്തിലാണ് സൈനിക പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി ജോ ബൈഡന്‍ രംഗത്തുവന്നത്.

'സിബിഎസ് 60' എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുക്കവെ തായ് വാനെ അമേരിക്കന്‍ സേന സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ചയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

തായ് വാന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് അമേരിക്ക വ്യതിചലിച്ചിട്ടില്ലെന്ന് പിന്നാലെ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.

തായ് വാനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചാല്‍ അമേരിക്ക സൈനികമായി ഇടപെടുമെന്ന് നേരത്തെ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനോട് നൂറ് ശതമാനം സത്യസന്ധത യു.എസ് പ്രസിഡന്റ് പുലര്‍ത്തുന്നതായും വക്താവ് അറിയിച്ചു.

ചൈന തായ് വാന്‍ ദ്വീപിന് മുകളില്‍ യുദ്ധവിമാനങ്ങള്‍ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നതായി മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. ഇതുകൂടാതെ തായ് വാന് മേല്‍ ചൈന കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുകയും വാണിജ്യ വ്യാപാര ബന്ധങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.