പാര്‍ലമെന്റ് ബോംബ് വെച്ച് തകര്‍ക്കും: ഭീഷണിക്കത്തയച്ച സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തു

പാര്‍ലമെന്റ് ബോംബ് വെച്ച് തകര്‍ക്കും: ഭീഷണിക്കത്തയച്ച സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി കത്തയച്ച മുന്‍ എംഎല്‍എ അറസ്റ്റില്‍. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എ കിഷോര്‍ സ്മൃതിയെയാണ് ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഭീഷണി കത്തിനൊപ്പം വലിയൊരു പൊതിയും ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 30ന് പാര്‍ലമെന്റില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിലെ എസിപി സച്ചിന്‍ അതുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഭോപ്പാലിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റിനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയി. കത്തിനൊപ്പം ഇയാള്‍ ദേശീയ പതാകയും ജലാറ്റിന്‍ സ്റ്റിക്കുകളും കൂടെ വെച്ചിരുന്നതായി ക്രൈം ബ്രാഞ്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് രവീന്ദ്ര യാദവ് പറഞ്ഞു.

എന്‍എസ്യുഐ നേതാവായിരുന്ന ഇയാള്‍ കോണ്‍ഗ്രസ് വിടുകയും പിന്നീട് ജനതാദളില്‍ ചേരുകയും 2007ല്‍ സമാജ്‌വാദി പാര്‍ട്ടിയിലെത്തുകയുമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചതോടെ ഇയാള്‍ മത്സരിക്കുകയും ഒരു വര്‍ഷം എംഎല്‍എ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.