സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചു. ന്യൂ സൗത്ത് വെയില്‍സ് സ്വദേശിയായ ഫ്രാങ്ക് മാവര്‍ ആണ് 110-ാം ജന്മദിനം ആഘോഷിച്ച് ഒരു മാസത്തിന് ശേഷം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം അവസാനം വരെ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഫ്രാങ്ക് മാവറിനെ ആഴ്ചകള്‍ക്കു മുമ്പ് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി.
1912 ഓഗസ്റ്റ് 15-നാണ് ഫ്രാങ്ക് മാവര്‍ ജനിച്ചത്. കഴിഞ്ഞ നവംബര്‍ വരെ സിഡ്നിയിലെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ തന്നെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. തുടര്‍ന്ന് ഒരു വീഴ്ചയ്ക്ക് ശേഷമാണ് മകന്‍ ഫിലിപ്പിനൊപ്പം ഗ്രാമീണ മേഖലയായ സെന്‍ട്രല്‍ ടില്‍ബയില്‍ താമസിക്കാന്‍ തുടങ്ങിയത്.
'കോവിഡ് ബാധിതനാകുന്നതിനു മുന്‍പു വരെ പിതാവ് പൂര്‍ണ ആരോഗ്യവാനായാണ് ജീവിച്ചത്. ദിവസവും വ്യായാമം ചെയ്യുമായിരുന്നു. പുകവലിയോ മദ്യപാനമോ ചൂതാട്ടമോ പോലുള്ള ദുശ്ശീലങ്ങളുമില്ലായിരുന്നു. അദ്ദേഹത്തെ കാണാന്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മരണം സമാധാനപൂര്‍ണമായിരുന്നുവെന്ന് മകന്‍ ഫിലിപ്പ് പറഞ്ഞു.
ഫ്രാങ്ക് മാവര്‍ അസാധാരണമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് മുന്‍ എന്‍.എസ്.ഡബ്ല്യു പ്രീമിയര്‍ മൈക്ക് ബെയര്‍ഡ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.