പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിൽ: വെള്ളം പുറത്തേക്ക്; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിൽ: വെള്ളം പുറത്തേക്ക്; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം

പാലക്കാട്‌: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് താനെ തുറന്നു. അൽപ്പം തുറന്നു വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ മധ്യഭാഗത്തുള്ള ഷട്ടറാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ച താനെ തുറന്നത്. ഇതേതുടർന്നു പറത്തേക്കു ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി.

സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്‌സ് ജലമാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. കൂടുതൽ ജലം എത്തുന്നത്തോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ആറു ഷട്ടറുകളും തുറന്നു. ഈ സാഹചര്യത്തില്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്ത് ഡാമിൽ നിന്നു 600 ക്യുമെക്സ് വെള്ളം തുറന്നുവിടാനാണ് പദ്ധതി. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ടെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കടവുകൾ എല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. ജാ​ഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് അടക്കം ഉള്ളവർ സ്ഥലത്തുണ്ട്. തകരാർ പരിഹരിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കും എന്നാണ് അധികൃതർ നൽകുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.