കുടുംബ വിസ അനുവദിക്കുന്നതിനുളള ശമ്പള പരിധി ഉയർത്താന്‍ കുവൈറ്റ്

കുടുംബ വിസ അനുവദിക്കുന്നതിനുളള ശമ്പള പരിധി ഉയർത്താന്‍ കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദമുളള കുടുംബ വിസ നല്‍കുന്നതിനുളള ശമ്പളപരിധി കുവൈറ്റ് ഉയർത്തിയേക്കും. കുടുംബ ആശ്രിത വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. തീരുമാനം അധികം വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സർക്കാർ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവർക്കെല്ലാം തീരുമാനം ബാധകമാകുമെന്നാണ് വിവരം.

കുടുംബ വിസയ്ക്ക് അപേക്ഷ നല്‍കുന്ന പ്രവാസികള്‍ ശമ്പളം തെളിയിക്കുന്നതിന് ഒറിജിനല്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതില്‍ 800 ദിനാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക ശമ്പളം വാങ്ങുന്നുണ്ടെങ്കിലും വര്‍ക്ക് പെര്‍മിറ്റില്‍ 800 ദിനാര്‍ ഇല്ലെങ്കില്‍ അത് പരിഗണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ക്ക് തീരുമാനം തിരിച്ചടിയാകും.നിലവില്‍ 500 ദിനാറുണ്ടെങ്കില്‍ രാജ്യത്തേക്ക് കുടുംബത്തെ കൊണ്ടുവരാനുളള വിസയെടുക്കാന്‍ സാധിക്കും.പ്രവാസികള്‍ക്ക് കുടുംബ സന്ദർശക വിസ അനുവദിക്കുന്നതും നേരത്തെ കുവൈറ്റ് നിർത്തിവച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.