വിക്ടോറിയ സിറ്റി: വിക്ടോറിയയില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ചു. വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയേയും ട്രക്ക് ഡ്രൈവറേയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ബാക്കസ് മാര്‍ഷില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചത്. രണ്ട് ടീച്ചര്‍മാരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ബല്ലാറട്ടിലെ ലോറേട്ടോ കോളജിലെ ഒന്‍പത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ബസില്‍ 27 വിദ്യാര്‍ത്ഥിനികളും നാല് അധ്യാപകരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നാസയുടെ ബഹിരാകാശ ക്യാമ്പിനായി പുറപ്പെട്ടതായിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍. കോവിഡ് കാരണം 2020ല്‍ മാറ്റിവെച്ച പഠന യാത്രയാണ് ഇപ്പോള്‍ അപകടത്തില്‍ കലാശിച്ചത്.
വെസ്റ്റേണ്‍ ഹൈവേയിലെ കോണ്‍ഡോണ്‍സ് ലെയ്ന്‍സ് ഇന്റര്‍സെക്ഷന് സമീപത്തായിരുന്നു സംഭവം. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് താഴെക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച സ്ഥലത്ത് എതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മറ്റൊരപകടം കൂടി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അതേ സ്ഥലത്ത് തന്നെയാണ് ബസും ട്രക്കും കൂട്ടിയിടിച്ച. അപകടത്തെത്തുടര്‍ന്ന് ബല്ലാറട്ട് ബേസ് ഹോസ്പിറ്റലില്‍ ബ്രൗണ്‍ കോഡ് പ്രഖ്യാപിച്ചിരിക്കുതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.