എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിന്‍ കൂളത്തൂരിനെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തത്. സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിന്‍ ആണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ജിതിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു വരികെയാണ്.

ജൂലൈ ഒന്നിന്  അര്‍ദ്ധരാത്രി 11 മണിയോടെയാണ് സ്‌കൂട്ടറിലെത്തിയ ഒരാള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. കോണ്‍ഗ്രസ് ആണ് ഇതിന് പിന്നിലെന്ന് അന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോക്കല്‍ പോലീസിന് പ്രതിയെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സംഭവം നടന്ന് 61-ാം ദിവസമാണ് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. നേരത്തെ സ്‌ഫോടക വസ്തു എറിഞ്ഞയാളുടെ സഹായി എന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.