ലോകകപ്പ് ഫുട്ബോള്‍ എല്ലാവർക്കും സ്വാഗതമെന്ന് ഖത്തർ അമീർ

ലോകകപ്പ് ഫുട്ബോള്‍  എല്ലാവർക്കും സ്വാഗതമെന്ന് ഖത്തർ അമീർ

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി ഖത്തറിന്‍റെ വാതില്‍ തുറക്കുകയാണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. യാതൊരുവിവേചനവുമില്ലാതെ എല്ലാവർക്കും രാജ്യത്തേക്ക് സ്വാഗതം.ജീവിതത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുമുളള ഫുട്ബോള്‍ ആരാധകരരെ ഖത്തറി ജനത തുറന്ന കൈകളോടെ സ്വീകരിക്കുമെന്ന് ഷെയ്ഖ് തമീം ലോകനേതാക്കളുടെ 77മത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുളളവരെ ഒന്നിപ്പിക്കാനുളള അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങൾ പരസ്‌പരം അറിയുന്നതിന് വേണ്ടിയാണ് നിങ്ങളെ നാം ജനങ്ങളും ഗോത്രങ്ങളും ആക്കിയത്.നമ്മുടെ ദേശീയതകളും മതങ്ങളും ആശയങ്ങളും എത്ര വൈവിധ്യമേറിയതാണെങ്കിലും, തടസ്സങ്ങളെ അതിജീവിക്കുക, സൗഹൃദത്തിന്‍റെ കൈ നീട്ടുക, പാലങ്ങൾ പണിയുക എന്നതാണ് ഞങ്ങളുടെ കടമ. നമ്മുടെ പൊതു മാനവികതയെ മനസ്സിലാക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുവെന്നും ഖുർ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഖത്തറിന്‍റെ ദേശീയ ടീം ആദ്യമായാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഫിഫ റാങ്കിംഗില്‍ ടീം നില മെച്ചപ്പെടുത്തി. 58 ല്‍ നിന്ന് ആദ്യ 50 ലേക്ക് ഖത്തർ ടീമെത്തി. ഓസ്ട്രിയൻ സൗഹൃദ ചതുർ രാഷ്ട്ര ടൂർണമെന്‍റില്‍ ഖത്തർ ഘാനയെ 2-1 ന് പരാജയപ്പെടുത്തി. ലോകകപ്പില്‍ സെനഗലും നെതർലൻഡും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് എയിലാണ് ടീം ഉള്‍പ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.