കെ.എസ്.ആര്‍.ടി.സി ജീവനക്കാർ വീണ്ടും വില്ലൻ റോളിൽ; ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ റോഡിലുപേക്ഷിച്ച് കടന്ന് കളഞ്ഞു

കെ.എസ്.ആര്‍.ടി.സി ജീവനക്കാർ വീണ്ടും വില്ലൻ റോളിൽ; ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ റോഡിലുപേക്ഷിച്ച് കടന്ന് കളഞ്ഞു

കൊല്ലം: എഴുകോണിൽ ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിയെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാർ. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെ ചീരങ്കാവ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടമുണ്ടായത്.

ഓടുന്ന ബസില്‍നിന്ന് റോഡിലേക്കു തെറിച്ചുവീണ് പരിക്കേറ്റ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കുണ്ടറ നാന്തരിക്കല്‍ ഷീബാഭവനില്‍ നിഖിലല്‍ സുനിലിനെ പിന്നാലെവന്ന ഹോംഗാര്‍ഡാണ് ആശുപത്രിയിലെത്തിച്ചത്.

സ്‌കൂള്‍വിട്ട് കൊട്ടാരക്കര – കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസില്‍ കുണ്ടറയ്ക്കു വരുമ്പോള്‍ വാതിലില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യാത്രക്കാർ  ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.