ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സിനായി ഇനി രണ്ടാഴ്ചത്തെ ക്ലാസ്; വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം

ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സിനായി ഇനി രണ്ടാഴ്ചത്തെ ക്ലാസ്; വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സിനായി ഇനി രണ്ടാഴ്ചത്തെ ക്ലാസുകളില്‍ പങ്കെടുക്കണം. ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ക്ലാസ് നിര്‍ബന്ധമാക്കി വിജ്ഞാപനം പുറത്തിറക്കിയത്. 20 സെഷനുകളിലായി രണ്ടാഴ്ചത്തെ തിയറിയും പ്രായോഗിക പരിശീലനവുമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഡ്രൈവിങ് ബാലപാഠങ്ങള്‍ മുതല്‍ ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ്, റോഡിലെ പെരുമാറ്റം ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്. ഇതിന് പുറമെ ലൈസന്‍സ് ലഭിക്കാന്‍ അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്ക്കൊപ്പം നല്‍കണം. ക്ലാസില്‍ ഏഴ് തിയറി സെഷനും 13 പ്രായോഗിക പരിശീലനവും അടങ്ങിയ സെഷനുമാണ് ഉണ്ടാവുക.

പ്രയോഗിക പരിശീലനങ്ങളില്‍ വരുന്നത് ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടങ്ങളാണ്. രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍, അലഞ്ഞു തിരിയുന്ന മൃഗങ്ങളുണ്ടാക്കുന്ന അപകടത്തില്‍ നിന്നുള്ള മുന്‍കരുതല്‍, വലിയ വാഹനങ്ങളുള്ള റോഡില്‍ പാലിക്കേണ്ട രീതികള്‍, ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് മുതലായവയാണ്.

തിയറി ക്ലാസില്‍ ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം , വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ , റോഡിലെ പെരുമാറ്റം , അപകടങ്ങളുടെ കേസ് സ്റ്റഡികള്‍ , ഇന്ധനം ലാഭിക്കുന്നതും പരിസ്ഥിതി പരിപാലനവും തുടങ്ങിയവയും പഠിക്കണം.

ഇവയ്ക്ക് പുറമെ കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ മുന്നറിയിപ്പ് അലാം മുഴങ്ങുന്ന സംവിധാനം നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനവും വൈകാതെ ഇറങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.