അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബിജെപി ചെലവാക്കിയത് 340 കോടി രൂപ; കോണ്‍ഗ്രസ് 194 കോടി

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബിജെപി ചെലവാക്കിയത് 340 കോടി രൂപ; കോണ്‍ഗ്രസ് 194 കോടി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി 340 കോടി രൂപ ചെലവഴിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍. ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശ്, ഉത്തരാഖഢ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസും യഥാക്രമം 340 കോടിയും 194 കോടിയും ചെലവഴിച്ചിട്ടുണ്ട്.

ഇലക്ഷന്‍ ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബിജെപി 221 കോടി ഉത്തര്‍പ്രദേശിലും 23 കോടി മണിപ്പൂരിലും 43.67 കോടി ഉത്തരാഖണ്ഡിലും 36 കോടി പഞ്ചാബിലും 19 കോടി ഗോവയിലുമാണ് ചെലവഴിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് മേല്‍പ്പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും മറ്റുമായി 194 കോടി രൂപയാണ് മൊത്തത്തില്‍ ചെലവഴിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ മുന്‍പാകെ നിശ്ചിത സമയ പരിധിക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മൊത്തത്തില്‍ വിനിയോഗിച്ച തുകയുടെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്. ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും സമര്‍പ്പിച്ച കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.