തടവറകളില്‍നിന്നും പ്രതീക്ഷയുടെ അപ്പമായി ദിവ്യകാരുണ്യം

തടവറകളില്‍നിന്നും പ്രതീക്ഷയുടെ അപ്പമായി ദിവ്യകാരുണ്യം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ഇറ്റാലിയന്‍ നഗരമായ മറ്റേരയില്‍ ദിവ്യബലി ആഘോഷിക്കുമ്പോള്‍, തങ്ങളില്‍വന്നു ചേര്‍ന്ന അപൂര്‍വ ദൈവീക നിയോഗത്തിന്റെ ആഹ്‌ളാദത്തിലാണ് തടവുകാര്‍. 27-ാമത് നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസിന്റെ സമാപന കുര്‍ബാനയ്ക്ക് പരിശുദ്ധ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കുമ്പോള്‍ ക്രിസ്തുവിന്റെ ശരീരമായി മുറിക്കപ്പെടുന്ന അപ്പം നിര്‍മിക്കുന്നത് തടവുകാരാണ്.

'പ്രതീക്ഷയുടെ അപ്പം' എന്ന പേരിലാണ് ഈ സംരംഭം വിളിപ്പെടുന്നത്. തടവുകാരുടെ കൈകളാല്‍ മാവു കുഴക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന 35,000 അപ്പമാണ് ദിവ്യബലിക്കു വേണ്ടി ഉപയോഗിക്കുന്നത്. 'മുന്‍കാലങ്ങളില്‍, അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത അതേ കൈകള്‍ കൊണ്ട് അവര്‍ ഇപ്പോള്‍ ദൈവിക വേല ചെയ്യുന്നതായി ഇറ്റാലിയന്‍ ജയിലുകളിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ചാപ്ലിന്‍ ഫാദര്‍ റഫേല്‍ ഗ്രിമാല്‍ഡി പറഞ്ഞു.

ഇറ്റലിയിലെ ഇന്‍സ്‌പെക്ടറേറ്റ് ഓഫ് പ്രിസണ്‍ ചാപ്ലെയിന്‍സ് ആണ് ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നത്. തടവുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ ഫൗണ്ടേഷനുകളുടെ പിന്തുണയുമുണ്ട്.

എല്ലായ്പ്പോഴും വ്യക്തിയുടെ അന്തസിനെ പ്രോത്സാഹിപ്പിക്കുകയും ക്രിസ്തുവും ദരിദ്രരും തമ്മിലുള്ള ഐക്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ക്രിസ്തീയ സന്ദേശമാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.

22 മുതല്‍ 25 വരെ നടക്കുന്ന നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസിന്റെ ദിവ്യകാരുണ്യ ആഘോഷവേളയില്‍ വിതരണം ചെയ്യാനുള്ള മുപ്പത്തയ്യായിരം അപ്പം നിര്‍മിക്കുന്നത് മിലനിലെയും മൊഡെനയിലെയും തടവുകാരാണ്.

'ജയിലുകള്‍ക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപ്പം അള്‍ത്താരയില്‍ ക്രിസ്തുവിന്റെ ശരീരമായി മാറും. അത് എല്ലാ സഭാ സമൂഹങ്ങളെയും ലോകത്തെയും അഭിസംബോധന ചെയ്യുന്ന പ്രത്യാശയുടെ ശബ്ദമായി മാറുമെന്ന് ഇറ്റാലിയന്‍ ജയിലുകളിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ചാപ്ലിന്‍ ഡോണ്‍ റാഫേല്‍ ഗ്രിമാല്‍ഡി പറയുന്നു.

'ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ് ജയിലുകള്‍ക്കുള്ളില്‍ നമ്മെ കേള്‍ക്കാനും സ്വാഗതം ചെയ്യാനും മോചനം നേടാനും കാത്തിരിക്കുന്ന ഒരു സമൂഹമുണ്ടെന്നുള്ള ഓര്‍മപ്പെടുത്തല്‍'.

'മാനുഷിക തളര്‍ച്ചകള്‍ മാറ്റി നമ്മെ പോഷിപ്പിക്കുന്ന ആ ചെറിയ അപ്പത്തില്‍ മൂദ്ര കുത്തപ്പെട്ടിരിക്കുന്നത് ജീവിക്കുന്ന ക്രിസ്തുവെന്നതിലുപരി, മനുഷ്യരാശിയുടെ ദുഃഖങ്ങളും തടവറകളില്‍ കഴിയുന്നവരുടെ മുഖങ്ങളുമാണെന്ന് തിരിച്ചറിയാന്‍ ഈ സംരംഭം നമ്മെ സഹായിക്കുമെന്ന് ഡോണ്‍ ഗ്രിമാല്‍ഡി പ്രത്യാശ പ്രകടിപ്പിച്ചു.

സഭയുടെ മഹത്തായ ആരാധനാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സഹോദരിമാരുമായും സഹോദരങ്ങളുമായുമുള്ള തടവുകാരുടെ ആത്മീയ പങ്കിടലാണ് ഈ സംരംഭം. ദൈവത്തിന് അസാധ്യമായതൊന്നും ഇല്ലാത്തതിനാല്‍ അനുരഞ്ജനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും തിന്മയെക്കുറിച്ചുള്ള അവബോധത്തിന്റെയും മതബോധനമാണ് ഈ ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിന്മയുടെ വിളനിലമാകാതെ ജയിലുകളെ വീണ്ടെടുക്കാനുള്ള സ്ഥലങ്ങളാക്കി മാറ്റാന്‍ പിന്തുണ നല്‍കുന്ന എല്ലാ ജയില്‍ ചാപ്ലിനുകള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഡോണ്‍ ഗ്രിമാല്‍ഡി നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.