സഹായം തേടുന്നവരെ കൊണ്ട് പൊറുതിമുട്ടി; വീട്ടിലിരിക്കാൻ പറ്റാതെ 25 കോടി നേടിയ ഭാഗ്യവാൻ

സഹായം തേടുന്നവരെ കൊണ്ട് പൊറുതിമുട്ടി; വീട്ടിലിരിക്കാൻ പറ്റാതെ 25 കോടി നേടിയ ഭാഗ്യവാൻ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ 25 കോടി ലഭിച്ച ശ്രീവരാഗം സ്വദേശി അനൂപ് ഇപ്പോൾ സഹായം തേടി വരുന്നവരെ കൊണ്ട് പൊറുതിമുട്ടുകയാണ്. സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് അനൂപിനിപ്പോൾ. അനൂപ് തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചപ്പോൾ മുതൽ ആളുകൾ വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്നു തുടങ്ങിയിരുന്നു. ഇപ്പോൾ ഇത്തരം ആളുകളെക്കൊണ്ട് പൊറുതിമുട്ടുകയാണെന്ന് അനൂപ് പറയുന്നു. സഹായം ചോദിച്ചെത്തുന്നവരുടെ ശല്യം മൂലം സ്വന്തം വീട്ടിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും കുഞ്ഞിന് പനി ആയിട്ട് പോലും ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റാതെ വിഷമിക്കുകയാണെന്നും അനൂപ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ഒന്നാം സമ്മാനമായ 25 കോടി രൂപ ഇതുവരെ അനൂപിന്റെ കയ്യിൽ ലഭിച്ചിട്ടില്ല. ഇക്കാര്യം സഹായം അഭ്യർത്ഥിച്ചു വരുന്നവരോട് പറയുമ്പോഴും അവർ അവിശ്വസിക്കുന്നു. ഇങ്ങനെയായിരുന്നുവെങ്കിൽ തനിക്ക് ഒന്നാം സമ്മാനം അടിക്കണ്ടായിരുന്നു എന്നും അനൂപ് പറയുന്നുണ്ട്. 

ലോട്ടറി അടിക്കുന്നവർ എപ്പോഴും ഇത്തരം ദുരവസ്ഥയിലൂടെ കടന്നു പോകുന്നത് പതിവാണ്. 25 കോടിയാണ് സമ്മാനത്തുക എങ്കിലും 15 കോടിയെ അനൂപിന് ലഭിക്കുകയുള്ളൂ. ബാക്കി പണം ടാക്സിനത്തിൽ ഈടാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.